spot_imgspot_img

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള,സ്തനാർബുദ നിർണയ പരിശോധന ഫെബ്രുവരി 4 മുതൽ മാർച്ച്‌ 8 വരെ

Date:

spot_img

തിരുവനന്തപുരം:കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാന ആരോ​​ഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആരോ​ഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ ജനകീയ പ്രചാരണ പരിപാടിക്കൊപ്പം കൈകോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും. കാമ്പെയിന്റെ ഭാ​ഗമായി സ്ത്രീകൾക്കു വേണ്ടി സൗജന്യ ​ഗർഭാ​ശയ​ഗള,സ്തനാർബുദ നിർണയ പരിശോധന സംഘടിപ്പിക്കുന്നു.

ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് ആരംഭിക്കുന്ന സൗജന്യ പരിശോധനാ കാമ്പെയിൻ മാർച്ച് 8 വനിതാ ദിനത്തിൽ അവസാനിക്കും. ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാ​ഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് പരിശോധനാ സമയം. സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോ​ഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും ബന്ധപ്പെടുക – 0471 2522299.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആറ്റുകാൽ പൊങ്കാല: 30 വാര്‍ഡുകള്‍ ഉത്സവമേഖല

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി...

ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം: അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്

ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്....

ബാലരാമപുരം കൊലപാതകം; മൊഴിമാറ്റി പ്രതി; കേസിൽ കുടുക്കാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പൂജാരി

തിരുവനന്തപുരം: നാടിനെ നടുക്കിയ ബാലരാമപുരം കൊലപാതക കേസിൽ വഴിമുട്ടി പോലീസ്. പ്രതി...

ബജറ്റ് അവതരണം തുടങ്ങി

ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി. തുടർച്ചയായി എട്ടു...
Telegram
WhatsApp