
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വൻ അപകടം. അരയിടത്ത് പാലത്താണ് അപകടം നടന്നത്. അപകടത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഇതിൽ സ്കൂൾ കുട്ടികളും ഉണ്ട്.
മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വൈകീട്ട് 4.10 ഓടെയാണ് അപകടം നടന്നത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിഞ്ഞാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ് അമിത വേഗതയിലായിരുന്നു.
തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് എടുത്ത് മാറ്റിയാണ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.


