spot_imgspot_imgspot_img

ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് ആരംഭിച്ചു

Date:

ഡൽഹി: ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ 70 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. 1.56 കോടി പേരാണ് ജനവിധി കുറിക്കുന്നത്.

ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വൈകുന്നേരം 7 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 72.36 ലക്ഷം സ്ത്രീകളും 1267 ഭിന്നലിംഗക്കാരും ഉൾപ്പെടെ 1.56 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.

220 കമ്പനി അർധസൈനികരും 35,626 ഡൽഹി പൊലീസ് സേനാംഗങ്ങളും 19000 ഹോംഗാർഡുകളുമാണു തെരഞ്ഞെടുപ്പിന്‍റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെർഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ഇന്ന് ഡൽഹിയിലെ ജനങ്ങൾ വിധി എഴുതുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp