
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.
മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ നിന്നും വരുന്ന മുഹമ്മദ് സാനിഹിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസ് ഇടിച്ചയുടന്‍ മുഹമ്മദ് സാനിഹ് തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീണു.ഇതിനു പിന്നാലെ ബസ് കയറിയിറങ്ങി.
അപകടത്തിൽ സാനിഹിന്‍റെ തുടയെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ശേഷം നഗരമധ്യത്തിൽ അപകടം നടന്നത്. അപകടത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റിരുന്നു.







