
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ നൽകിയ ഹർജി ഫയലിൽ ഹൈക്കോടതി സ്വീകരിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹർജി നൽകിയത്. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.
അതെ സമയം കേസിൽ മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായരുടെ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചു. നിർമല കുമാരൻ നായർക്ക് ഹൈക്കോടതി ജാമ്യം നൽകി.നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ.
തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ വാദിച്ചു.


