
തിരുവനന്തപുരം: സഹപ്രവർത്തകരുടെയും ദുർബലരുടെയും പ്രയാസങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞ് സാന്ത്വനം വേറിട്ട വഴികളിലൂടെ നടത്താൻ സാമൂഹ്യക മാധ്യമ പ്രവർത്തകർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് നേതാവ് പി ഉബൈദുള്ള എംഎൽഎ. തിരുവനന്തപുരം ഗ്രീൻ ഹൗസ് സൈബർ കൂട്ടായ്മ ഇതിനകം വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് കർമ്മപഥം അടയാളപ്പെടുത്തിയത് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
തീരദേശത്തെ ഒരു യുവാവിന് ഗ്രീൻഹൗസ് പ്രവർത്തകർ നൽകുന്ന ജീവനോപാധി വാങ്ങാനുള്ള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദൂരതകളിലെ ദുർബലതയും നിർദ്ദനരെയും സഹായിക്കുന്ന കൂട്ടത്തിൽ നമ്മുടെ പരിസരത്തുള്ള, വീടിന് ചുറ്റുമുള്ള അർഹരായവരെ കൂടി വിസ്മരിക്കരുത്. അത്തരം ആളുകളെ കൂടി ചേർത്തു പിടിക്കുമ്പോൾ ആണ് പ്രാദേശിക വാട്ട്സപ്പ് കൂട്ടായ്മകൾക്ക് പ്രസക്തി വർദ്ധിക്കുന്നത്.
ഗ്രീൻഹൗസ് ചീഫ് അഡ്മിനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ ഷഹീർ ജി അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എം.എസ്.എഫ് ജില്ലാ ട്രഷറർ ഷാൻ പാങ്ങോട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മാണിക്യവിളാകം റാഫി, മുസ്ലിം ലീഗ് ചിറയിൻകീഴ് ട്രഷറർ ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഫറാസ് മാറ്റാപള്ളി, മുസ്ലിം ലീഗ് പെരുമാതുറ മേഖല ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അൻസർ പെരുമാതുറ, നിയാസ് അബൂബക്കർ എന്നിവർ സംസാരിച്ചു.


