
തിരുവനന്തപുരം: കേരള ബഡ്ജറ്റിൽ പ്രതികരണവുമായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മത്സ്യമില്ലാത്ത കടലുപോലെയാണ് മത്സ്യമേഖലയെന്നും ഈ ബഡ്ജറ്റിലും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയറ്റുവെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ താലൂക്ക് സെക്രട്ടറി അടിമലത്തുറ ഡി ക്രിസ്തുദാസ്.
കാലവസ്ഥാ വ്യതിയാനം രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതിക്ഷോഭ ദിനങ്ങളെ നേരിടാൻ ദുരന്തനിവാരണ അതോറട്ടി കടലിൽ പോകരുതെന്ന വാണിംഗ് പുറപ്പെടു പ്പിക്കുന്നതുമൂലം നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങൾക്ക് നഷ്ടപരിഹാരത്തിന് പാക്കേജില്ലെന്ന് ഇവർ ആരോപിക്കുന്നു. (കഴിഞ്ഞ വർഷം ഏകദേശം 52 തൊഴിൽ ദിനങ്ങൾ സർക്കാരിൻ്റെ മിനിമം വേജസ് പ്രകരാരം 600 x 2. 36 ലക്ഷം മത്സ്യതൊഴിലാകൾ = ?)
കാലവസ്ഥാ വ്യതിയാനം മത്സ്യസമ്പത്തിൽ ഉണ്ടാക്കിയ കുറവ് നികത്താൻ – മത്സ്യവരൾച്ചാ പാക്കേജില്ലെന്നും ഇന്ധനവില വർദ്ധനവിൽ നിന്ന് മത്സ്യമേഖലയെ രക്ഷിക്കാൻ സബ്സിഡിയില്ലെന്നും (ഉള്ളത് ഇല്ലാതാക്കി ) മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യസത്തിനും, വനിതാ ശാക്തികരണത്തിനുമായി നീക്കിവെച്ച 9 കോടി നിലവിലെ ലംപ്സം ഗ്രാൻ്റ് കുടിശികയ്ക്ക് പോലും തികയില്ലെന്നും ഫെഡറേഷൻ ആരോപിച്ചു.
മത്സ്യത്തൊഴിലാളികളുടെ ഇൻഷ്വറൻസ് പദ്ധതി വിഹിതം പൂർണ്ണമായി സർക്കാർ അടക്കാൻ പദ്ധതിയില്ല.2.36 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം 11.1.8 കോടി ആയിരുന്നത് ഈ ബഡ്ജറ്റിൽ10 കോടി ആയത് തീർത്തും അപര്യാപ്തമാണ്. മത്സ്യത്തെഴിലാളികളുടെ പേരിൽ ഈ ബഡ്ജറ്റിൽ കോടികൾ നീക്കിവെച്ചിരിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കാത്തതും ചെന്ന് പെടാത്തതുമായ മത്സ്യകൃഷിക്കും, സർവ്വകലാശാലകളുടെ നിർമ്മാണത്തിനും, മത്സ്യവിപണ മാർക്കറ്റുകളുടെ നിർമ്മാണത്തിനും, മറ്റുപ്രവർത്തനങ്ങൾക്കുമാണ്.
കഴിഞ്ഞ വർഷം മത്സ്യത്തൊഴിലാളി സമ്പാദ്യ ശ്വാസ പദ്ധതിക്ക് ബഡ്ജറ്റിൽ 22 കോടി നീക്കിവെച്ചങ്കിൽ ഈ വർഷം പദ്ധതിക്ക് ശ്വാസവായു പോലും കൊടുക്കാത്തവസ്ഥ ആശങ്കജനകമാണ്. മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെ അതിജീവനവും, സാമൂഹിക സുരക്ഷയും ഉറപ്പാക്കാതെയുള്ള പദ്ധതികൾക്ക് മാത്രമായി ബഡ്ജറ്റ് വിഹിതം മാറ്റുന്നത് മീൻപിടുത്ത സമൂഹത്തിൻ്റെ പേരിൽ നടത്തുന്ന വകമാറ്റൽ പദ്ധതികൾക്കാണ്. ഇത് തികഞ്ഞ വഞ്ചനയാണെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ അറിയിച്ചു.


