
ബെംഗളൂരു: മലയാളി നൃത്ത അധ്യാപിക മൈസൂരിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ധ്യാപികയായ അലീഷ മരിച്ചത്. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ്.
ഇന്നലെ അർധരാത്രിയാണ് അപകടം നടന്നത്. മാനന്തവാടി സ്വദേശിനിയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെയാണ് അപകടം നടന്നത്. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ.


