
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിൻ്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടു വർഷം നീണ്ടുനിൽക്കുന്ന പ്രചരണ പരിപാടികൾക്ക് തുടക്കമാവുകയാണ്. ഇതിൻ്റെ ഭാഗമായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ലോഗോ തയ്യാറാക്കുന്നു.
ഇതിനായി പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിച്ചു. പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സത്സംഗത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒരാള്‍ക്ക് ഒന്നിൽക്കൂടുതൽ മാതൃക സമർപ്പിക്കാം. ആദ്യ രണ്ട് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. അവസാന തീയതി : ഫെബ്രുവരി 20 . അയയ്ക്കേണ്ട വിലാസം : santhigiriatmavidyalayam@gmail.com


