
കഴക്കൂട്ടം: കഠിനംകുളം സ്വദേശി കാപ്പ നിയമപ്രകാരം പിടിയിൽ. കഠിനംകുളം പുതുക്കുറുച്ചി സ്വദേശി നിഷാന്തിനെ (32)യാണ് പൊലീസ് പിടികൂടിയത്. കഠിനംകുളം സർക്കിൾ സജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സ്ത്രീകളാട് അപമര്യാദയായി പെരുമാറിയ കേസിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുലയൂട്ടി കൊണ്ടിരിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്ത കേസിലാണ് ഇയാൾ അവസാനമായി പിടിയിലാകുന്നത്.


