
കൊച്ചി: സിനിമ-സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനുമാണ്.
ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിൽ ആഭിചാരിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി.


