
കൊച്ചി: റെക്കോർഡുകൾ തിരുത്തി സ്വർണവില. ഒരു ഗ്രാം സ്വർണ്ണത്തിനു 35 രൂപ വർധിച്ച് 7980 രൂപയായി. ഇനി ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇന്നത്തെ വിപണി വില 63,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്.
കഴിഞ്ഞ ദിവസം സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനു ശേഷമാണ് വിലയിൽ കുതിച്ചു ചാട്ടമുണ്ടായത്. അവസമായി സ്വർണ്ണത്തിനു വില വർധിച്ചത് ഫെബ്രുവരി 8നാണ്. ഒരു പവൻ സ്വർണത്തിന് എട്ടാം തിയതി 120 രൂപയാണ് ഉയർന്നത്.


