
കോഴിക്കോട് : കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി കൊടുത്തിയിരുന്നു. പിതാവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ടൗണ്‍ പൊലീസ് കേസെടുത്തു.
മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു. നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉടനെ തന്നെ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ആദ്യത്തെ കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. അന്ന് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയായിരുന്നു 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.


