
മംഗലപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന നോളജ് മിഷനുമായി സഹകരിച്ച് ജോബ് സ്റ്റേഷൻ ആരംഭിക്കുന്നു.
18 നും 59 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ നേടുന്നതിനും നൈപുണ്യ വികസനത്തിനും ജോബ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യാം .
എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതൽ 1 വരെ കഴക്കൂട്ടത്തുള്ള ബ്ലോക്കാഫീസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ ജില്ലകളിൽ നടക്കുന്ന ജോബ് ഫെയറുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാക്കും.
ജോബ് സ്റ്റേഷൻ്റെ ഉദ്ഘാടനം ഈ മാസം 17 ന് ഉച്ചയ്ക്ക് 2 മണിക്ക് ബ്ലോക്ക് പഞ്ചായത്താഫീസിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് നിർവ്വഹിക്കും.


