
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ മൊഴി പുറത്ത്. ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി ഹരികുമാര്‍ കുറ്റസമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
പ്രതി ഹരികുമാറും സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരികുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശ്രീതു തിരികെ പോയിരുന്നു. ഈ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്നാണ് ഹരികുമാർ പോലീസിന് മൊഴി നൽകിയത്.
അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറയുന്നു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


