
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർധിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുളുർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ വർഷം അപകട നിരക്കുകൾ വർധിച്ചുവെന്നും നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
വാഹനം ഓടിക്കുന്നവരിൽ മാത്രമല്ല അശ്രദ്ധ ഉള്ളത്. കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും മൊബൈലിൽ സംസാരിച്ചാണ് ആളുകൾ നടക്കുന്നത്. ഇത്തരക്കാർക്കെതിരെ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു.


