![](https://pressclubvartha.com/wp-content/uploads/2024/12/IMG-20241214-WA0075.jpg)
തിരുവനന്തപുരം: മിഷന്‍ 2025’ന്റെ ഭാഗമായി കോണ്‍ഗ്രസ്സ് കഴക്കൂട്ടം നിയോജമണ്ഡലം കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ഇടതു ദുര്‍ഭരണം സമ്മാനിച്ച ദുരിതങ്ങളില്‍ നിന്നും രക്ഷനേടാന്‍ കേരളജനത പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കാണുന്നതെന്നും ആ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണിതെന്നും കെ സുധാകരൻ പറഞ്ഞു.
സംസഥാനത്തും രാജ്യത്തും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. ജനങ്ങളുടെ ശബ്ദമായി മാറാന്‍ ഓരോ കോണ്‍ഗ്രസ്സ്-യുഡിഎഫ് പ്രവര്‍ത്തകനും കഴിയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള അവസരമായി തദ്ദേശസ്വയംഭരരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനെ കാണണം.
മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ.കെ.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ഡോ.വി.കെ.അറിവഴകന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, പി.സി.വിഷ്ണുനാഥ് എം.എല്‍.എ, ഡോ.എസ്. അനസ്സ്, എം.എ.വാഹീദ് എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.പി.ശ്രീകുമാര്‍, ജി.എസ്.ബാബു, അഡ്വ.ജി.സുബോധന്‍, ഡോ.എസ്.എസ് ലാല്‍, റ്റി.ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കെ.എസ്ശബരീനാഥന്‍, ആറ്റിപ്ര അനില്‍, ജോണ്‍ വിനേഷ്യസ്, കെ.എസ്.ഗോപകുമാര്‍, ജെ.എസ്.അഖില്‍, അണിയൂര്‍ പ്രസന്നകുമാര്‍, കുമാരപുരം രാജേഷ്, ആര്‍.പുരുഷോത്തമന്‍ നായര്‍, ജോണ്‍സണ്‍ ജോസഫ്, കടകംപള്ളി ഹരിദാസ്, അഭിലാഷ് ആര്‍.നായര്‍, എം.എസ്.അനില്‍, പി.സുബൈര്‍, നദീറ സുരേഷ്, ചെറുവയ്ക്കല്‍ പത്മകുമാര്‍, സി.ശ്രീകല, ചെറുവയ്ക്കല്‍ അര്‍ജുനന്‍, ഉള്ളൂര്‍ മുരളി, അണ്ടൂകോണം സനല്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനം മുന്‍ സ്പിക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. ഡി.സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ചു.
![](https://pressclubvartha.com/wp-content/uploads/2024/02/WhatsApp-Image-2024-02-06-at-5.17.42-PM.jpeg)
![](https://pressclubvartha.com/wp-content/uploads/2023/11/kaniyapuram.jpg)
![](https://pressclubvartha.com/wp-content/uploads/2023/10/aj1.jpg)