
തിരുവനന്തപുരം: പ്രഥമ ട്രാവൻകൂർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പൂയം തിരുനാൾ ഗൗരിപാർവതി ബായി തമ്പുരാട്ടിയാണ് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചത്.
പത്മശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര നടൻ മനോജ് കെ ജയനും, കർമ്മശ്രേഷ്ഠ പുരസ്‌കാരം എ ഡി ജി പി ശ്രീജിത് ഐ പി എസിനും, പത്മപ്രതിഭ പുരസ്‌കാരം നടനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ
പ്രേംകുമാറിനും സമ്മാനിച്ചു. ചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മറ്റി ചെയർമാൻ അനിൽ പ്ലാവോട് സ്വാഗതം പറഞ്ഞു. KKA ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.
കൂടാതെ പത്മശക്തി പുരസ്‌കാരം സാമൂഹിക പ്രവർത്തക ശോഭ സുരേന്ദ്രനും, പത്മകോകില പുരസ്‌കാരം ഗായകൻ പന്തളം ബാലനും, പത്മചൂഡാമണി പുരസ്‌കാരം അമേരിക്കയിലെ ടെക്സാസ് നൂപുര ഡാൻസ് ഡയറക്ടറും നർത്തകിയുമായ ശ്രീദേവി സുരേഷിനും, വിശ്വപത്മ പുരസ്‌കാരം ടെറുമോ പെൻപോൾ MD ചേതൻ മാക്കത്തിനും, പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം ബഹറിൻ കേരള സമാജം പ്രസിഡൻ്റ്പി വി.രാധാകൃഷ്ണ പിള്ളക്കും, പത്മഗീതിക പുരസ്‌കാരം യുവ ഗായിക അനഘ എസ് അനിലിനും നൽകി.


