
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മർദിച്ച് മൊബൈലടക്കം കവർന്നു. യുവാക്കളെ മർദിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും തുടർന്ന് ഇവരെ വിവസ്ത്രരാക്കുകയും ചെയ്തുവെന്നാണ് പരാതി. ഫെബ്രുവരി 11 നാണ് സംഭവം നടന്നത്.
ബീച്ചിലെത്തിയ വർക്കല ചെമ്മരുതി സ്വദേശികളായ ബിജോയിയും (19), നന്ദു (18) എന്നിവരാണ് ആക്രമണത്തിനിരയായത്. കാപ്പിൽ ബീച്ചിൽ വെച്ച് ഉച്ചയ്ക്ക് 1.30നാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി.
ഇടവവെൺകുളം സ്വദേശിയായ ജാഷ് മോൻ(32) , വർക്കല ജനാർദ്ദനപുരം സ്വദേശി വിഷ്ണു (31), മണമ്പൂർ സ്വദേശി നന്ദു( 29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയിരൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.


