
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നും ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു.
പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിയിൽ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. 2016 ജനുവരി 28 നാണ് സംഭവം നടന്നത്.


