
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് എട്ടാം ക്ലാസുകാരനെ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ ആക്രമിച്ചത്. രണ്ടാഴ്ച്ച മുൻപാണ് സംഭവം നടന്നത്.
മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നു.ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പയ്യോളിയിലെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പരിശീലനം കഴിഞ്ഞ് മടങ്ങവെയാണ് ആക്രമണം നടന്നത്.
കുട്ടിയെ വിദ്യാർഥികൾ സംഘം ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും തുടർന്ന് സ്കൂളിന്‍റെ പേരും കുട്ടിയുടെ പേരും ചോദിച്ച ശേഷമാണ് ക്രൂരമായി മർദിച്ചത്. അതിനു ശേഷം കുട്ടിയെ ഇവർ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.


