spot_imgspot_img

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Date:

spot_img

മലമ്പുഴ: ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ കവയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിന്‍റെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിന്‍റെ നിർമാണം നടക്കുന്നുണ്ട്. സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്‍റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊച്ചി കസ്റ്റംസ് ക്വാർട്ടേഴ്സിലെ സംഭവം ഞെട്ടിക്കുന്നത്

കൊച്ചി കാക്കനാട് കസ്റ്റംസ് ക്വാർട്ടേസിൽ അഡീഷണൽ കമ്മീഷണർ മനീഷ് വിജയും സഹോദരിയും...

ബാങ്ക് അക്കൗണ്ടിൽ കൃത്രിമം കാട്ടി 10 ലക്ഷം ആണ് ഇയാൾ തട്ടിയെടുത്തത്

കഴക്കൂട്ടം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാറുകാരനായ അക്കൗണ്ട്...

സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു. പെഡസ്റ്റൽ ഫാനാണ് പൊട്ടിത്തെറിച്ചു. പഴയ നിയമസഭ...

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ...
Telegram
WhatsApp