
തിരുവനന്തപുരം: മാർച്ച് 13ന് പ്രാദേശിക അവധി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.
കൂടാതെ നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മ൯കൊട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 11ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.


