
തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയർ പിടിയിൽ.മുരുക്കുംപുഴ സ്വദേശി മിഥുൻ മുരളി ആണ് കഴക്കൂട്ടം എക്സൈസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 32 ഗ്രാം MDMA യും എഴുപത്തയ്യായിരം രൂപയും കഞ്ചാവും പിടികൂടി. ലഹരി വസ്തുക്കൾ വിറ്റ് കിട്ടിയതാണ് 75000/- രൂപ എന്ന് എക്സൈസ് പറഞ്ഞു. മൺവിളയിൽ MDMA വിൽക്കാനായി എത്തിയപ്പോഴാണ് ഇയാൾ കഴക്കൂട്ടം എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.
ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയറാണ് പിടിയിലായ മിഥുൻ മുരളി. ഇയാൾ ടെക്നോപാർക്കിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. വാടക വീട്ടിൽ വച്ചായിരുന്നു പ്രതി ലഹരി കച്ചവടം നടത്തിയിരുന്നത്.
ഇയാളുടെ പ്രധാന ഇരകൾ ഐടി പ്രൊഫഷണലുകളാണ്. സാധാരാണക്കാർക്ക് വില്പന നടത്താത്തതിനാൽ ഇയാളെ പിടികൂടാനായി നിരവധി തവണ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ബാംഗ്ളൂരിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ ഇയാൾ വില്പനയ്ക്കായി നാട്ടിൽ എത്തിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


