
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്ത. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ പാർട്ടി യൂണിറ്റ് ഓഫിസിൽ വച്ച് ഇന്ന് വൈകിട്ട് നടന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
വിജേന്ദ്ര ഗുപ്ത സ്‌പീക്കറാകും. 27 വർഷത്തിനു ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലേറുന്നത്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്.പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്.
രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. പന്ത്രണ്ട് മണിക്ക് ഗവർണർ ഡൽഹി മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത.


