
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു. പെഡസ്റ്റൽ ഫാനാണ് പൊട്ടിത്തെറിച്ചു. പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം നടന്നത്. നികുതി വകുപ്പിലെ ജെ സെക്ഷനിലാണ് ഫാൻ പൊട്ടിത്തെറിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല. ഫാൻ പൊട്ടിത്തെറിച്ച് കമ്പ്യൂട്ടറിൽ പതിച്ചു. ഫാനിന്റെ ഫൈബർ ലീഫും ചിതറി തെറിച്ചു. ഫാനിനു സമീപത്തായി ജീവനക്കാരൻ ഉണ്ടായിരുന്നു. അത്ഭുതകരമായിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്.


