
ഈരാട്ടുപേട്ട: ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് കീഴടങ്ങി. മതവിദ്വേഷ പരാമർശത്തിലാണ് കേസ്. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പമാണ് പി സി ജോർജ് കോടതിയിലെത്തിയത്.
പി സി ജോർജ് ഇന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നായിരുന്നു വിവരം. തുടർന്ന് സ്റ്റേഷനിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ പി സി ജോർജ് നേരിട്ട് കോടതിയിൽ ഹാജരാകുകയായിരുന്നു. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിലെത്തിയത്.


