
ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നു. അപകടം നടന്നിട്ട് 46 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തുരങ്കത്തിൽ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം.
നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ എത്തും. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. 8 പേരാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കുടുങ്ങി കിടക്കുന്നവർക്ക് ഓക്സിജൻ നൽകുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.


