spot_imgspot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്ററിലെ ചിത്രവീഥിയില്‍ ഹാരിപോട്ടര്‍ കഥാപരമ്പര പുനര്‍ജനിച്ചു!

Date:

തിരുവനന്തപുരം: വിസ്മയ വരകള്‍ കൊണ്ട് വിഖ്യാത നോവല്‍ ഹാരിപോട്ടര്‍ പുനരാവിഷ്‌കരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വീഥിയില്‍ ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് എന്ന ചിത്രവീഥിയിലൂടെ ഹാരിപോട്ടര്‍ പരമ്പര ഇനി അനുഭവിച്ചറിയാം.

ഇന്ന് വൈകുന്നേരം നടന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് ചിത്രവീഥി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രകലാവൈഭവം കണ്ടപ്പോള്‍ നിറങ്ങളില്‍ കുളിച്ച ഒരു പ്രതീതിയാണുണ്ടായതെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രതിഭകളെ വാര്‍ത്തെടുക്കുമ്പോഴാണ് ഒരു സ്ഥാപനം സാംസ്‌കാരികമായും സര്‍ഗപരമായും മുന്നേറുന്നത്. സ്ഥാപനത്തിന്റെ അന്തസത്ത വെളിവാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാണുവാന്‍ കഴിയുന്നത്. പ്രകൃതിയും കലയും സമ്മേളിക്കുന്ന അന്തരീക്ഷമാണ് ഇവിടെ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവിടെ നിന്നും മനോഹരമായ സൃഷ്ടികള്‍ ഉണ്ടായിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രങ്ങള്‍ വരച്ച കുട്ടികളെയും അദ്ധ്യാപകരെയും മെമെന്റോ നല്‍കി ആദരിച്ചു. ഹാരിപോട്ടര്‍ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ വര്‍ണബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തിവിട്ടാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്ററിലെ അഭിജിത്ത് പി.എസ്, അഖില്‍ എസ്.ആര്‍, അശ്വിന്‍ദേവ്, ജോമോന്‍ ജോസഫ്, അച്ചു.വി, സല്‍സബീന്‍ എന്‍.എസ്, ഗൗതംഷീന്‍, അഖിലേഷ് ആര്‍.എസ്, സായാമറിയം തോമസ്, പാര്‍വതി പി.വി, അശ്വിന്‍ഷിബു, ഷിജു ബി.കെ, മുഹമ്മദ് അഷീബ്, രാഹുല്‍ ശങ്കര്‍, ജാസ്മിന്‍ എന്നിവരും അദ്ധ്യാപകനായ സനല്‍ പി.കെ, സപ്പോര്‍ട്ടര്‍മാരായ പ്രതീക്ഷ, സുബിന്‍ എന്നിവരാണ് ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp