
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീണു. പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ ഇന്ന് രാവിലെയാണ് കുഴഞ്ഞുവീണത്. രാവിലെ 6:30 യാണ് സംഭവം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴ് മണിക്ക് അഫാനുമായി തെളിവെടുപ്പ് നടക്കാനിരിക്കേയാണ് പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ കുഴഞ്ഞുവീണത്. തെളിവെടുപ്പിന് പുറപ്പെടും മുൻപ് ശുചിമുറിയിൽ പോവണമെന്ന് അഫാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിലങ് അഴിച്ചപ്പോഴാണ് അഫാൻ കുഴഞ്ഞു വീണത്.
ഉടൻ തന്നെ കല്ലറയിലെ തറട്ട സർക്കാർ ആശുപത്രിയിൽ അഫാനെ പ്രവേശിപ്പിച്ചു. നിലവിൽ അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ തെളിവെടുപ്പ് വൈകുമെന്നാണ് പുറത്തുവരുന്ന വിവരം.


