spot_imgspot_imgspot_img

തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫലി ഒരു കോടി രൂപ സഹായധനം കൈമാറി

Date:

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ഒരുകോടി രൂപ കൈമാറി. എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷി കേന്ദ്രത്തിന് എം.എ യൂസഫ് അലി നേരത്തെ സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആര്‍ട് സെന്ററിന് നല്‍കുമെന്നായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം.

ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജിമുദ്ദീന്‍, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. ലുലു ഗ്രൂപ്പിന്റെ തുടര്‍ച്ചയായ സഹായം ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ മുന്നേറ്റത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് ഗോപിനാഥ് മുതുകാട് പ്രതീക്ഷ പ്രകടിപ്പിച്ചു. സെന്ററിന് നല്‍കുന്ന പിന്തുണക്ക് അദ്ദേഹം എം.എ യൂസഫ് അലിക്ക് നന്ദിയും അറിയിച്ചു. ചടങ്ങില്‍ ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍, ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp