
കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. മുംബൈയിൽ നിന്നും കണ്ടെത്തിയ പ്ലസ്ടു വിദ‍്യാർഥിനികളെ കെയർ ഹോമിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.
ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പുലർച്ചെ 1.45നാണ് ഇവരെ കണ്ടെത്തിയത്. മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെൺകുട്ടികൾ.
കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിദ‍്യാർഥിനികളെയാണ് കാണാതായത്. ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ‍്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്.


