spot_imgspot_img

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്

Date:

spot_img

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്. തെളിവെടുപ്പിനിടയിലും യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. ഉച്ചക്ക് 12 മണിയോടെയാണ് ആദ്യ ആക്രമണം നടത്തിയത്.

അമ്മയോട് വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കി. തുടർന്ന് അമ്മ മരിച്ചെന്ന് കരുതിയാണ് വീട് പൂട്ടി പോയത്. ശേഷം ചുറ്റിക വാങ്ങി നേരെ പാങ്ങോട് പോയി. അവിടെ വച്ച് അമ്മൂമ്മയെ കൊന്നുവെന്നാണ് അഫാൻ നൽകിയ മൊഴിയിൽ പറയുന്നു.

അമ്മൂമ്മയെ കൊന്ന ശേഷം തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മനസിലായാക്കിയ അഫാൻ അമ്മയെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

അതെ സമയം പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഇന്ന് അഫാൻ ചുറ്റിക വാങ്ങിയ കടയിലും പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. കടയുമടമകൾ പ്രതിയെ തിരിഞ്ഞെറിഞ്ഞു. ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; തിരുവനന്തപുരം സ്വദേശിയെ കഴകത്തിൽ നിന്ന് നീക്കി

തൃശ്ശൂർ: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കേരള...

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. സിപിഐഎം സംസ്ഥാന...

കെഎസ്ആർടിസിക്ക് ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ്

ഡൽഹി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) അസോസിയേഷൻ ഓഫ്...

കാസര്‍കോട് നിന്ന് കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച...
Telegram
WhatsApp