
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യുവാവിന് വെട്ടേറ്റു. പോത്തൻകോട്ടെ സ്വകാര്യ ബാറിൽ വച്ചാണ് യുവാവിന് വെട്ടേറ്റത്. വാവറ അമ്പലം സ്വദേശി സജീവനാണ് വെട്ടേറ്റത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്. അയിരൂപ്പാറ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചത്. സജീവനനും പ്രതികളും ഒരുമിച്ച് ഇരുന്നാണ് ബാറിൽ മദ്യപിച്ചത്. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് പ്രതികൾ സജീവനെ ആക്രമിച്ചത്.
കൈയ്ക്കും തലയ്ക്കും വെട്ടേറ്റ സജീവൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


