spot_imgspot_img

2025 ലെ കെഎംഎ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് പുരസ്കാരങ്ങൾ നേടി യുഎസ് ടി

Date:

തിരുവനന്തപുരം: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-ലെ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് അഭിമാനകരമായ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. ബൃഹത് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ മികച്ച സി എസ് ആർ പ്രവർത്തനങ്ങൾ, സാമൂഹിക ഉൾപ്പെടുത്തലിനുള്ള മികച്ച സി എസ് ആർ പ്രവർത്തനങ്ങൾ, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് യു എസ് ടിയ്ക്കു ലഭിച്ചത്. കേരള മാനേജ്‌മന്റ് അസോസിയേഷൻ, മാതൃകാപരമായ മാനേജ്മെന്റ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 67 വർഷത്തെ പാരമ്പര്യമുള്ള ഒരു പ്രമുഖ സ്ഥാപനമാണ്.

വിദ്യാഭ്യാസ രംഗത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) ഉദ്യമങ്ങൾ ശക്തമായി പിന്തുടരുന്ന യു എസ് ടി, വർഷാവർഷം നിരവധി സംരംഭങ്ങൾ ഈ മേഖലയിൽ നടപ്പിലാക്കി വരുന്നുണ്ട്.

യു എസ് ടി യുടെ പരിശ്രമഫലത്താൽ 600-ലധികം പേരുടെ ജീവിത പരിവർത്തനത്തിന് ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനായത് കെ എം എ അവാർഡുകളിൽ സാമൂഹിക ഉൾപ്പെടുത്തൽ വിഭാഗത്തിൽ രണ്ടാമത്തെ പുരസ്‌ക്കാരത്തിന് അർഹമാക്കി. ദേശീയ സി എസ് ആർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യു എസ് ടി, യു എൻ എസ് ഡി ജി മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സുസ്ഥിരതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള മികച്ച സജ്ജീകരണങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഏറ്റവും മികച്ച സുസ്ഥിര സ്ഥാപനം എന്ന പദവി യു എസ് ടി ക്ക് നേടാൻ സാധിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ...

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം...

എന്റെ കേരളം പ്രദര്‍ശന വിപണനമേള: കനകക്കുന്നില്‍ ഒരുങ്ങുന്നത് 75000 ചതുരശ്രയടി പ്രദര്‍ശനനഗരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം...

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ...
Telegram
WhatsApp