
തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയൽ എൻഫീൽഡ് ബുള്ളറ്റും സൈക്കിളുമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻ്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. പുലർച്ചെ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരമറിക്കുകയും ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


