
തിരുവനന്തപുരം: ജില്ലയിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപജില്ല പ്രസിഡണ്ട് മുഹമ്മദ് സലീം ദാരിമി അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കണിയാപുരം നാസറുദ്ദീൻ, അനീസ് കരുവാരക്കുണ്ട്,സജാദ് ഫാറൂഖി, അബ്ദുൽ ഹമീദ് സി വി,താഹിറ ടീച്ചർ, ആദിൽ മുഹമ്മദ്, ഡോക്ടർ റഷീദ് വി.വി തുടങ്ങിയവർ സംസാരിച്ചു.
കെ എ ടി എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ടാലന്റ് ടെസ്റ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡും മികച്ച വിജയവും നേടിയ സലിം ദാരിമിയെ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ആദരിച്ചു. മുഹമ്മദ് ജിർഷാദ് സ്വാഗതവും കുഞ്ഞുമോൾ നന്ദിയും രേഖപ്പെടുത്തി.


