
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളി ലാബിൽ പരിശോധനക്ക് അയച്ച അവയവ സാമ്പിളുകള്‍ മോഷ്ടിച്ച സംഭവത്തിൽ ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരനായ അജയകുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
അതെ സമയം സംഭവത്തിൽ ആക്രിക്കാരനെ കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിലായത്. ഇവ ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് ആക്രി വില്‍പനക്കാരൻ മൊഴി നല്‍കിയിട്ടുണ്ട്. ആക്രിക്കാരനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. മനപൂർവം നടത്തിയ മോഷണമല്ലെന്നും പോലിസ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിന് നിര്‍ണായകമായ സ്‌പെസിമെനുകളായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കാണാതായത്. പത്തോളജി ലാബ് പരിസരത്ത് അലക്ഷ്യമായി വെച്ച 17 സാമ്പിളുകളാണ് നഷ്ടമായത്.
മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി അറിയിച്ചു. മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി. ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിർണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്‌ടിച്ചത്.
ഇന്നു രാവിലെ 10 മണിയോടെ പത്തോളജി ലാബിനു സമീപത്തെ സ്റ്റെയർകെയ്‌സിനു സമീപമാണ് ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ വച്ചിരുന്നത്. ഇതിനുശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകൾ മോഷണം പോയത്.


