
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അമ്പാടിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ സ്വദേശികളായ കണ്ണന്‍-ഗംഗ ദമ്പതികളുടെ മകനാണ്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അമ്പാടി. മരണകാരണം വ്യക്തമല്ല.


