
കൊച്ചി:കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പിടിയിലായി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്. കൊല്ലം സ്വദേശിയാണ്.
ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നതെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയത്.അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങുകയും അതിൽ രണ്ടുകിലോ കളമശേരി പോളി ടെക്നിക് ഹോസ്റ്റലിൽ എത്തിച്ചതായാണ് വിവരം.
സുഹൈല്‍ എന്ന് പേരുള്ള ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും ആഷിഖും ശാലിഖും മൊഴി നല്‍കിയിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


