spot_imgspot_img

പാതിവില തട്ടിപ്പ്; എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

Date:

spot_img

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ 1343 കേസുകള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആണ് നൽകിയിരിക്കുന്നത്. നല്ല രീതിയിലാണ് അന്വേഷണം നടക്കുന്നത്. 231 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. രജിസ്റ്റർ ചെയ്ത 1343 കേസുകളിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീഡ്, എൻജിഒ കോൺഫഡറേഷൻ എന്നീ സംഘടനകളിലൂടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. 48,384 പേരാണ് തട്ടിപ്പിനിരയായത്. കേസിലെ മുഖ്യ പ്രതികളെല്ലാം അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സൗജന്യ തൊഴിൽമേളയുമായി അസാപ് കഴക്കൂട്ടം സ്‌കിൽ പാർക്ക്

തിരുവനന്തപുരം; കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം...

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു....

നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ...

സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്‌സ്

തിരുവനന്തപുരം: തലസ്ഥാനത്ത് ആശാവർക്കർമാരുടെ പ്രക്ഷോഭം തുടരുന്നു. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍...
Telegram
WhatsApp