
കണ്ണൂർ: കണ്ണൂർ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ വീടിന് സമീപത്തെ കിണറിൽ നിന്ന് കണ്ടെത്തിയത്.
കൊല നടത്താൻ കാരണം കുഞ്ഞിനോട് കൂടുതൽ ഇഷ്ട്ടം ഉണ്ടാകുമെന്ന പേരിൽ എന്ന് പോലീസ് പറഞ്ഞു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്.


