
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി. പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.
സ്ഥലത്ത് പൊലീസും ബോംസ്കോഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കിയാണ് പരിശോധന നടത്തുന്നത്. പത്തനംതിട്ട കലട്രേറ്റിൽ ലഭിച്ച സന്ദേശത്തിന് സമാനമായ വാചകങ്ങൾ തന്നെയാണ് തിരുവനന്തപുരത്തും ലഭിച്ച മെയിലിൽ പറയുന്നതെന്ന് കലക്ടർ സ്ഥിരീകരിച്ചു.
അഫ്സൽ ഗുരുവിനെ നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നാണ് രണ്ടു കളക്ടറേറ്റുകളിലും സന്ദേശം എത്തിയത്. Azifa -gafoor@ hotmail com എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് പത്തനംതിട്ട കളക്ടറേറ്റിൽ ഭീഷണി സന്ദേശം എത്തിയത്.


