
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ. മാർപാപ്പ ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ അറിയിച്ചു. മാത്രമല്ല ആശാവഹമായ പുരോഗതിയാണെന്നും ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിച്ചു.
ഫെബ്രുവരി 14 നാണ് മാർപാപ്പയെ ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും വീണ്ടും ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് മാർപ്പാപ്പ.


