
മംഗലപുരം:പൊതുവിദ്യാദ്യാസരംഗം മികവിൻ്റെ പാതയിലാണെന്നും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവ് വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നുണ്ടെന്നും മന്ത്രി ജി.ആർ അനിൽ. ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് മുരുക്കുംപുഴ ഇടവിളാകം ഗവ.യു.പി. സ്കൂളിൽ സി. ഈ .ആർ ഫണ്ട് വഴി 57 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാദ്യാസസംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമികവും, അടിസ്ഥാന സൗകര്യ വികസനവും സാധ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാതിഥി ആയിരുന്നു.
ടി.സി.എസ് വൈസ് പ്രസിഡൻ്റ് ദിനേശ് പി തമ്പി, സീനിയർ മാനേജർ എൻ.ബി ശിവദാസൻ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ആർ.എസ് ഷിബു, ജില്ലാ പഞ്ചായത്തംഗം എം. ജലീൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുരളീധരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സുനിൽ മുരുക്കുംപുഴ , കെ.പി ലൈല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എ ഷഹീൻ , കെ.എസ് അജിത് കുമാർ, ഗ്രാമ പഞ്ചായത്തംഗം മീനഅനിൽ, എസ് കവിത എ. ഈ. ഒ ഹരികൃഷ്ണൻ, ബി.പി.സി ഉണ്ണികൃഷ്ണൻ പാറക്കൽ എച്ച്. എം.എൽ. ലീന, പി.ടി.എ പ്രസിഡൻ്റ് ബിനു മംഗലപുരം ,എസ്.എം.സിഭാരവാഹികളായ ഈ.എസ് സലാം, പള്ളിപ്പുറം ജയകുമാർ, യു.ശാലിനി, രാജീവൻ, ശാലിനി, പി.ഷാജി അധ്യാപക പ്രതിനിധികളായ എം. ജി ഉമ ,എം കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.


