spot_imgspot_imgspot_img

ചിറയിൻകീഴ് പോലീസ് ലഹരിസംഘത്തലവനെ ബംഗ്ളുരുവിൽ നിന്നും പിടി കൂടി

Date:

തിരുവനന്തപുരം: ലഹരിസംഘത്തലവനെ ബംഗ്ളുരുവിൽ നിന്നും പിടി കൂടി ചിറയിൻകീഴ് പോലീസ്. പത്തനംതിട്ട സ്വദേശി അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്.

127 ഗ്രാം എം ഡി എം എ യുമായി മൂന്ന് പ്രതികളെ ടാൻസാഫും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് ബാംഗ്ലൂർ നിന്ന് ഇയാളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും എംഡി എം എ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തമിഴ്നാട്ടിലും കേസുണ്ട്.

ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന “ഓപ്പറേഷൻ ഡി ഹൻഡിന്റെ” ഭാഗമായി നടത്തിയ പരിശോധനയിലാണ് അലനെ പോലീസ് പിടികൂടിയത്. ചിറയിൻകീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ് വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ ബി. ദിലീപ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബാംഗ്ലൂർ എത്തിയാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp