
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. വ്യത്യസ്ത ട്രെയിൻ അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. ചിറയിൻകീഴും വർക്കലയിലും ആണ് ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചത്.
വർക്കലയിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) ട്രെയിൻ തട്ടി മരിച്ചത്. വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ് സുഭദ്ര. വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് സുഭദ്രയെ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചത്.
വൈകിട്ട് ആറരയോടെയാണ് ചിറയിൻകീഴിൽ അപകടം നടന്നത്. ചിറയിൻകീഴിൽ താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് സ്ത്രീ മരിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമാണ് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.


