
തിരുവനന്തപുരം: പൊൻമുടിയിൽ 55 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതി പിടിയിൽ. കുളത്തുപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശിയായ രാജൻ (52) ആണ് ഒറ്റയ്ക്ക് താമസിക്കുന്ന അൻപത്തിയഞ്ച് വയസ്സുകാരിയായ വൃദ്ധയെയാണ് പീഡിപ്പിച്ചത്.
വൃദ്ധയുടെ താമസസ്ഥലത്ത് കയറിയാണ് ഇയാൾ പീഡിപ്പിക്കനത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വൃദ്ധയുടെ ലയത്തിൽ അതിക്രമിച്ച് കയറിയാണ് ഇയാള്‍ പീഡിപ്പിച്ചത് എന്നാണ് മൊഴി. പീഡനം നടന്ന വിവരം വൃദ്ധ തന്നെയാണ് തൊട്ടു സമീപത്തെ ലയത്തിലുള്ളവരെ അറിയിച്ചത്. രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


