
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവാതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നല്‍കി. റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് പത്തനംതിട്ട സ്വദേശി മേഘ.
തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ആണ് ഇന്നലെ രാവിലെ മേഘയുടെ മൃതദേഹം കണ്ടെത്തിയിത്. തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി.


