spot_imgspot_img

ഹരിതകർമ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ : ‘ഇൻസ്പയർ’ പദ്ധതി വഴി 26,223 പേർക്ക് ഇൻഷുറൻസ് പരിരക്ഷ

Date:

spot_img

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ‘ഇൻസ്പയർ’ ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷം അംഗങ്ങളായത് 26,223 പേർ. ഹരിത കർമസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.

പതിനെട്ടു മുതൽ എഴുപത്തഞ്ച് വയസ് വരെയുള്ളവർക്ക് അതത് സി.ഡി.എസുകൾ മുഖേന ഇൻഷുറൻസ് പദ്ധതിയിൽ ചേരാനാകും. 1,384 രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ അമ്പത് ശതമാനം കുടുംബശ്രീയും അമ്പത് ശതമാനം ഹരിതകർമസേനാ കൺസോർഷ്യത്തിൽ നിന്നുമാണ് നൽകുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാൽ മതിയാകും.

ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങൾക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേർത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം. ഹരിതകർമ സേനാംഗങ്ങൾക്ക് എഴുപത്തഞ്ച് വയസു വരെ പദ്ധതിയിൽ ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ് നടത്തുന്ന...

ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും...

നോര്‍ക്ക ട്രിപ്പിള്‍ വിൻ: ജര്‍മ്മനിയിൽ 250 നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ...

തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ നിയമനടപടിയുണ്ടാവും: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍...
Telegram
WhatsApp